Flash News

Nattu Media

"ലഹരി: ഭരണകൂടമാണ് പ്രതി"; എസ്.എസ്.എഫ് ചെറുവാടിയിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു


ചെറുവാടി: ലഹരിയുടെ വ്യാപനം വലിയ തോതിൽ സംഭവിക്കുകയും നിയമ നടപടികളെടുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ 'ലഹരി: ഭരണകൂടമാണ് പ്രതി' എന്ന മുദ്രാവാക്യമുയർത്തി എസ്.എസ്.എഫ് മുക്കം ഡിവിഷൻ കമ്മിറ്റി ചെറുവാടി ടൗണിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.

സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവരെ കാരീയറുകളായി ഉപയോഗപ്പെടുത്തി സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരി മാഫിയകൾ കയ്യടക്കുകയും ചെയ്യുന്ന അവസ്ഥയിലും സർക്കാർ മൗനം പാലിച്ചു മാഫിയക്ക് കൂട്ടുപിടിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് മാർച്ച് അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)