Photo: Getty Images
ദോഹ: ഖത്തർ ലോകകപ്പിലെ മൂനാം ക്വാര്‍ട്ടറില്‍ പോർച്ചുകിലിനെ എതിരില്ലാത്ത ഒരു ഗോളിൻ തോല്‍പിച്ച് ഫിഫ വേൾഡ് കപ്പിൽ പുതിയ ചരിത്രം തീർത്ത് മോറോക്കോ. ലോകകപ്പിന്റെ ചരിത്രത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന റെക്കോർഡോടെയാണ് ഖത്തർ വേൾഡ് കപ്പിൽ ഇന്ന് മോറോക്കോ ചരിത്രം കുറിച്ചത്.
കളിയുടെ 42ാം മിനുട്ടിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്. പകരക്കാരനായി ബെഞ്ചിലിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ സാക്ഷിയാക്കി അതേ ട്രേഡ് മാര്‍ക്ക് സ്റ്റൈലില്‍ ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്തായിരുന്നു യൂസഫ് എൻ നെസിറിയുടെ ആ വിജയ ഗോൾ പിറന്നത്. തുടർന്നുള്ള മിനുട്ടുകളിൽ പോർച്ചുകിലിനെ വെള്ളം കുടിപ്പിച്ചു കളിയുടെ അവസാനം വരേ മോറോക്കോ പ്രതിരോധം തീർത്തു.
1966നു ശേഷം ആദ്യ ലോകകപ്പ് സെമി സ്വപ്നം കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൂട്ടർക്കും നിരാശയോടെ ഇനി ഖത്തറിൽനിന്ന് മടങ്ങാം. ഡിസംബർ 14നു നടക്കുന്ന രണ്ടാം സെമിയിൽ, ഫ്രാൻസ് – ഇംഗ്ലണ്ട് ക്വാർട്ടർ വിജയികളാണ് മൊറോക്കോയുടെ എതിരാളികൾ.
Tags:
SPORTS
.jpg)
