ഒരു പകൽ നീണ്ടു നിന്ന സംഗമം കളിച്ചും ചിരിച്ചും പാട്ടു പാടിയും മറ്റു കലാപരിപാടികളും നടത്തിയും അവർ ആഘോഷമാക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആഘോഷത്തിൻ്റെ ഭാഗമായപ്പോൾ ചെറുവാടി കളിമുറ്റം ഓഡിറ്റോറിയം ഉത്സവാന്തരീക്ഷത്തിലായി. സൊറക്കൂട്ടം എന്ന പേരിൽ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കർ, ബാബു പോലുകുന്ന്, ഫ്സൽ കൊടിയത്തൂർ, രിഹ് ല മജീദ് കൊട്ടപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, കോമളം തോണിച്ചാൽ, സിജി കുറ്റികൊമ്പിൽ, ഫാത്തിമ നാസർ, രതീഷ്കളക്കുടിക്കുന്ന്, ഐസിഡിഎസ് സൂപ്പർവൈസർ ലിസ,സി ഡി എസ് ആബിദ തുടങ്ങിയവർ സംബന്ധിച്ചു.
കെ.വി അബ്ദുസലാം,സി അബ്ദു മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. വയോജനങ്ങൾക്കാവശ്യമായ പദ്ധതികൾ സംബന്ധിച്ച് അവരുമായി ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കുന്നതിനും തുടക്കം കുറിച്ചു.
വയാേജന സംഗമത്തോടനുബന്ധിച്ച് ചെറുവാടി സി.എച്ച്.സി യുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ക്യാമ്പിന് ജെഎച്ച് ഐ ദീപിക, ജെ പി എച്ച് എൻമാരായ അഖില, ബിന്ദു എന്നിവർ നേതൃത്വം നൽകി. സംഗമത്തിനായി എത്തിയ ഇരുനൂറോളം പേർക്ക് സമ്മാനങ്ങളും നൽകിയാണ് യാത്രയയച്ചത്.
Tags:
CHERUVADI


