രണ്ടാമത് ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ജലോത്സവത്തിൽ ആയിരങ്ങളെ ആവേശത്തിൽ ആക്കി നാലാം ദിനത്തിൽ നടന്ന ജലോത്സവം നാടിന്റെ ഉത്സവമായി മാറി. എട്ടു ടീമുകൾ മാറ്റുരച്ച ജലോത്സവം കാണാൻ അനേകം പേരാണ് ബീച്ച് മറീനയിൽ തടിച്ചുകൂടിയത്. കാണികളുടെ ആവേശം പോലെ തന്നെ ഏറെ വീറോടെയും വാശിയോടെ യും ആയിരുന്നു വള്ളംകളിലെ തുഴച്ചിലുകൾ.കൈമെയ് മറന്നു അവർ തുഴഞ്ഞു എത്തിയപ്പോൾ ചാലിയാറിലെ ഓളങ്ങളെ പ്രകമ്പനം കൊള്ളിച്ച് ആർപ്പുവിളികൾ ഉയർന്നു. ഗുലാം ഹുസൈൻ കൊളക്കാടൻ ( ഡ്രീം ചാലിയാർ എംഡി )ആൻഡ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ മത്സരം കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി.വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ വണ് ഡയറക്ഷൻ കീഴുപറമ്പ് ഒന്നാം സ്ഥാനവും കർഷകൻ ഓത്തുപള്ളി പുറായ് രണ്ടാം സ്ഥാനവും മാക്സിമം ഗ്രൂപ്പ് ഖത്തർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
Tags:
KOZHIKODE
