Flash News

Nattu Media

തെനെങ്ങാപ്പറമ്പ് യൂണിറ്റ് എസ് വൈ എസിന് പുതിയ നേതൃത്വം


ചെറുവാടി : തെനെങ്ങാപ്പറമ്പ് യൂണിറ്റ് എസ് വൈ എസ് വാർഷിക കൗൺസിൽ സംഘടിപ്പിച്ചു. സിറാജുൽ ഹുദാ മദ്രസയിൽ വെച്ച് ചേർന്ന യോഗത്തിൽ ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് ഷാഫി ഖുതുബി അധ്യക്ഷത വഹിച്ചു  . മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് കെ എസ് എ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.യോഗത്തിൽ മുസ്ലിം ജമാഅത്ത് കൊടിയത്തൂർ സർക്കിൾ പ്രസിഡണ്ട് ടി പി മുഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം ചെയ്തു.സർക്കിൾ സെക്രട്ടറി അഹമ്മദ് ഖാസിം പ്രസിഡണ്ട് ടി പി മുഹമ്മദലി മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.


 കൗൺസിൽ നടപടികൾക്ക് അസീസ് കൊടിയത്തൂർ നേതൃത്വം നൽകി.അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ നേതൃത്വത്തിൻ രൂപം നൽകി. കെ എസ് മുഹമ്മദ് കോയ തങ്ങൾ പ്രസിഡന്റായും ടി പി ഷമീർ ജനറൽ സെക്രട്ടറിയായും യുകെ ഉമ്മർ ഫാറൂഖിനെ ഫൈനാൻസ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു. ഷാഫി ഖുതുബി , സലാം കെ വി,യുകെ നിസാർ, നിയാസ് പരപ്പിൽ എന്നിവരെ തിരഞ്ഞെടുത്തു. 21 അംഗ പ്രവർത്തകസമിതിക്ക് കമ്മിറ്റി രൂപം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)