Flash News

Nattu Media

മുജാഹിദ് സമ്മേളന അയൽക്കൂട്ടം നടത്തി


കൊടിയത്തൂർ: കോഴിക്കോട് വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ കെ എൻ എം യൂണിറ്റ് എം അഹമ്മദ് കുട്ടി മദനിയുടെ വീട്ടിൽ വെച്ച് അയൽക്കൂട്ട പരിപാടി നടത്തി.
കുടുംബ ബന്ധങ്ങൾ സുദൃഢമാക്കാനും ലഹരി വിപത്തിൽ നിന്നും യുവ തലമുറയെ രക്ഷപ്പെടുത്താനും പരിപാടി ആഹ്വാനം ചെയ്തു. യൂണിറ്റ് കെ എൻ എം പ്രസിഡന്റ്‌ എം അബ്ദുറഹിമാൻ മദനി അധ്യക്ഷം വഹിച്ചു. അബ്ദുറഷീദ് അൽ കാസിമി മുഖ്യ പ്രഭാഷണം നടത്തി.
സി പി അബ്ബാസ്, എം എം കുഞ്ഞോക്കു, പി അഹമ്മദ്‌ എന്നിവർ പ്രസീഡിയം അഹങ്കരിച്ചു.കെ എൻ എം മണ്ഡലം പ്രസിഡന്റ്‌ എം അഹമ്മദ് കുട്ടി മദനി പ്രമേയ വിശദീകരണം നടത്തി.ഉമൈബാൻ ടീച്ചർ, പി അബ്ദുറഹിമാൻ സലഫി, ഇ അബ്ദുൽഹമീദ് മാസ്റ്റർ, അബൂബക്കർ ഇബ്നു അമ്മാർ എന്നിവർ സംസാരിച്ചു.


യൂണിറ്റ് കെ എൻ എം സെക്രട്ടറി എം എസ് മുഹമ്മദ് മാസ്റ്റർ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, വി സുബൈർ, എം നജീബ്, മൈമൂന ടീച്ചർ, സി പി സാജിത, എം ലബീബ, എം. മനാർ, ബേബി ആരിഫ, എം സഫീറ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)