Flash News

Nattu Media

ലോക ഭിന്നശേഷി ദിനത്തിൽ വീടുകളിലെത്തി സാന്ത്വനം നൽകി. കൊടിയത്തൂർ പരിവാർ


കൊടിയത്തൂർ: ഭിന്നശേഷി കൂട്ടായ്മയായ പരിവാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. "ഒപ്പം 2022" എന്ന പേരിൽ കൊടിയത്തൂർ പഞ്ചായത്തിലെ കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ ചെന്ന് സന്ദർശിക്കുകയും അവരെ ചേർത്തു പിടിക്കുകയും ആയിരുന്നു.നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടുപോയ ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ ആശ്വാസകരമായിരുന്നു പരിപാടി. 

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ എം ടി റിയാസ് മുഖ്യാതിഥിയായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. 

ചടങ്ങിൽ സണ്ണി പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു ഐസിഡിഎസ്സൂപ്പർവൈസർ ലിസ, പി എം .എ .നാസർ,. അസീസ് കാരക്കുറ്റി, ജാഫർ ടി കെ  സുരേഷ് ചെറുവാടി, മുഹമ്മദ് സൈഗോൺ, ആയിഷ അന്ന, എന്നിവർ സം സാം രിച്ചു.മുഹമ്മദ് ഗോതമ്പ് റോഡ്, കരീം എരഞ്ഞിമാവ്, സലീന, എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)