Flash News

Nattu Media

എൻ.എം എം.എസ് മുന്നൊരുക്കം ,ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു


മുക്കം:കൊടിയത്തൂർ പി ടി എം ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എം എം എസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.എട്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ പരീക്ഷ എഴുതാനാവുക. സ്കോളർഷിപ്പിന് അർഹരാകുന്ന വിദ്യാർത്ഥികൾക്ക് 9, 10, 11 ,12 ക്ലാസുകളിലായി ഓരോ വർഷവും 12000 രൂപ വീതം ലഭ്യമാകും ഈ വർഷം പി.ടി.എമ്മിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ട് 
ക്യാമ്പ് കോടഞ്ചേരി ഗവൺമെൻറ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. വൈ സി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എസ് എ നാസർ അധ്യക്ഷനായി. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി  ഷംലത്ത് , പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ് സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, കോർഡിനേറ്റർ നവാസ് കെ വി സംസാരിച്ചു. ഹെഡ്മാസ്റ്റർ ജി സുധീർ സ്വാഗതവും ഫാസിൽ കാരാട്ട് നന്ദിയും പറഞ്ഞു രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സിലബസിനു പുറമെ സർഗവേളയും ആരോഗ്യ പരിപാലന ക്ലാസും നടന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)