മുക്കം: മുക്കം മുളം ചോലയിൽ സംഘടിപ്പിച്ച ടീൻ ഇന്ത്യ ഏരിയാ സംഗമം കൗമാരക്കാർക്ക് പുത്തൻ അനുഭവമായി. ഏരിയാ സംഗമം ബാല സാഹിത്യ എഴുത്തുകാരൻ എസ്. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ടീൻ ഇന്ത്യ ഏരിയാ കോർഡിനേറ്റർ സക്കീർ പാറക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ' ജീവിതം വർണ്ണാഭമാക്കാം എന്ന വിഷ യമവതരിപ്പിച്ച് കൊണ്ട് നൗഫൽ കരുവൻ പൊയിൽ ക്ലാസ്സെടുത്തു.
പ്രതിഭകൾക്കുള്ള സമ്മാനദാനം ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് എ.പി. നസീം നിർവ്വഹിച്ചു.
ടീൻ ഇന്ത്യാ ജില്ലാ കൗൺസിൽ അംഗം റഹ്മത്തുള്ള കെ.പി. സ്വാഗതവും ടീൻ ഇന്ത്യാ മുക്കം ഏരിയാ വനിതാ കോർഡിനേറ്റർ സ്വാലിഹ പി.പി. നന്ദിയും പറഞ്ഞു.
ബഷീർ പാലത്ത്, സലാം ആനയാം കുന്ന്,
അൻവർ സാദത്ത്,
കൂട്ടി ഹസ്സൻ എം.ടി, മുഹ്സിൻ കെ ടി,
സമീറ സാദത്ത്,
സഹ്‌ല ലുക്ക്മാൻ,
മുബീന എം.ടി എന്നിവർ നേതൃത്തം നൽകി.
Tags:
MUKKAM
