ഗ്രാമത്തിന്റെ പട്ടിണി മാറ്റിയ പാടശേഖരങ്ങൾ യുവാക്കളുടെ ഒത്തൊരുമയിൽ വീണ്ടും കതിരണിയുന്നു.കാരക്കുറ്റിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാട്ടൊരുമ സ്വാശ്രയ സംഘത്തിൻെറ നേതൃത്വത്തിലാണീ കൂട്ടായ്മ. കാരക്കുറ്റി കുറ്റിപ്പോയിൽ പാടത്ത് മൂന്നര ഏക്കറയോളം നെൽകൃഷിയൊരുക്കുമ്പോൾ , സഹായവുമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പലിശരഹിത വായ്പ നൽകി പ്രോത്സാഹനം നൽകുന്നു.
ഉത്സവാന്തരീക്ഷത്തിൽ നടന്ന ഞാറ് നടീൽ ഉദ്ഘാടനം എം കെ സലാമിന്റെ അധ്യക്ഷതയിൽ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി വസീഫ് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ കെ സി മമ്മദ്കുട്ടി,ബാങ്ക് മാനേജർ എ സി ശിഹാബുദ്ദീൻ,ഗിരീഷ് കാരക്കുറ്റി,റസാക്ക് കൊടിയത്തൂർ, ബിജു വിളക്കോട്,കരിം കൊടിയത്തൂർ, അഖിൽദാസ് സി കെ , എം അബ്ദുറഹിമാൻ ,രാജു കാരക്കുറ്റി ,ഷാജഹാൻ കെ ടി ,അബൂബക്കർ സി കെ .എന്നിവർ സംസാരിച്ചു. കെ കെ സി നാസർ സ്വാഗതവും, കുഞ്ഞായി പൂളക്കത്തൊടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
