Flash News

Nattu Media

ഊട്ടി ഹൃസ്വ പാത നവീകരണം നിർത്തി വെച്ചു


ജല ജീവൻ മിഷന്റെ പൈപ്പിടൽ ആരംഭിച്ചു

കൂളിമാട് മുതൽ ചെറുവാടി വരെ കനത്ത ഗതാഗതക്കുരുക്ക്.

ചൊവ്വാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം

മാവൂർ / കൂളിമാട് / ചെറുവാടി : ഏറെ മുറവിളികൾക്കും സമ്മർദ്ദങ്ങളുടെയും ഫലമായി 6 കോടി മുടക്കി പൊതുമരാമത്ത് വകുപ്പ് നവീകരണമാരംഭിച്ച ഊട്ടി ഹൃസ്വ പാതയുടെ ഭാഗമായ മാവൂർ - കൂളിമാട് - ചെറുവാടി - എരഞ്ഞിമാവ് റോഡിന്റെ നവീകരണ പ്രവർത്തി ജല ജീവൻ മിഷന്റെ കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടി നിർത്തി വെച്ചു. 2023 മാർച്ചിൽ പണി പൂർത്തിയാക്കേണ്ട റോഡ് നവീകരണം ഇതോടെ അനിശ്ചിതത്തിലായി. താല്കാലിക ഓട്ടയടപ്പ് നടത്തി കരാരുകാർ പണി നിർത്തി വെച്ചു.


600 mm ന്റെയും 450 mm ന്റെയും രണ്ട് തരം പൈപ്പുകളാണ് 2 മീറ്റർ ആഴത്തിലും ഒന്നര മീറ്റർ വീതിയിലും സ്ഥലെത്ത് സ്ഥാപ്പിക്കുന്നത്. എടവഴിക്കടവ് മുതൽ ചെറുവാടി ഭാഗത്തേക്കുള്ള റോഡിൽ പൈപ്പിടുന്ന പ്രവൃത്തി ഇന്ന് മുതൽ ആരംഭിച്ചു. 
ഇതോടെ കനത്ത ഗതാഗത കുരുക്ക് രൂപപെട്ടിട്ടുണ്ട്.

ഗതാഗതകുരുക്ക് കുറക്കാൻ നാളെ മുതൽ (3/01/23 ) അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂളിമാട് നിന്ന് പാഴൂർ, പുൽ പറമ്പ് ,കൊടിയത്തൂർ വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.


മലപ്പുറം ജില്ലയിലെ കിഴക്കൻ ഏറനാടൻ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് മെഡി: കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് രോഗികളെയുമായി വരുന്ന ആബുലൻസുകളടക്കമുള്ള വാഹനങ്ങളുടെ യാത്ര ഇതോടെ തടസ്സപ്പെടും. 
പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കി എത്രയും വേഗത്തിൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)