Flash News

Nattu Media

ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ : കേരള ടീമിനെ അബ്ബാസ് കളത്തിൽ നയിക്കും


കോഴിക്കോട് : ഉത്തരായന ഉത്സവത്തോടനുബന്ധിച്ച്  ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് ജനുവരി എട്ട് മുതൽ പതിനാലു വരെ നടക്കുന്ന മുപ്പത്തി രണ്ടാമത് ഗുജറാത്ത് ഇന്റർനാഷണൽ  കൈറ്റ് ഫെസ്റ്റിവലിൽ    (അന്താരാഷ്ട്ര പട്ടം പറത്തൽ ) വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ പുറപ്പെടുന്ന കേരള ടീമിനെ അബ്ബാസ് കളത്തിൽ നയിക്കും.
വൻ ഇന്ത്യ സി ഇ ഒ അബ്ദുല്ല മാളിയേക്കൽ , ഇന്റർനാഷണൽ കോർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ , സ്റ്റണ്ട് കൈറ്റ് മാസ്റ്റർ  അലി വെസ്റ്റ്ഹിൽ , മഷൂഖ് ചാലിയം  , അലി റോഷൻ വിമൺസ് കൈറ്റ് ടീം അംഗങ്ങളായ സ്വപ്ന , , ഷെറിൻ  എന്നിവരടങ്ങുന്ന ഒമ്പത് അംഗ ടീം ഇന്ന് ഗുജറാത്തിലേക്ക് പുറപ്പെടും .
കഥകളി പട്ടം , സർക്കിൾ , കടുവ പട്ടം , പവർ കൈറ്റ് , സ്റ്റണ്ട് കൈറ്റ് തുടങ്ങിയ വിവിധ തരം വലിയ പട്ടങ്ങളുമായാണ് ടീം യാത്ര തിരിക്കുന്നത് .


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)