കൊടിയത്തൂർ പഞ്ചായത്ത്
ചെറുവാടി: ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി കാരണം ചുള്ളിക്കാപറമ്പ് കൂളിമാട് റോഡിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ന് എം എൽ എ യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത മീറ്റിംഗിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തു.
യോഗത്തിൽ എടുത്ത തീരുമാന പ്രകാരം ഇന്ന് രാത്രി മുതൽ ഒരാഴ്ചക്കുള്ളിൽ റോഡിൽ അനാവശ്യമായി പൊങ്ങികിടക്കുന്ന മണ്ണ് മുഴുവനായും എടുത്തു മാറ്റാനും പൊടിശല്യം ഇല്ലാത്ത രൂപത്തിൽ റോഡ് പൂർണമായും ഗതാഗത യോഗ്യമാറ്റിത്തരുവാനുമുള്ള പ്രവൃത്തി ആരംഭിക്കാൻ ജലജീവൻ പദ്ധതി കോൺട്രാക്ടറെയും, അസിസ്റ്റന്റ് എഞ്ചിനീയറെയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്
ഷംലൂലത്ത് പറഞ്ഞു
Tags:
CHERUVADI
