ചെറുവാടി : വളരുന്ന ചെറുവാടിയുടെ തുടിക്കുന്ന ഓർമകൾ ഇനിയും ഉയരണമെങ്കിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ അനിവാര്യമാണ്. ബസ് മാർഗവും വാഹന യാത്രയിലൂടെയും ചെറുവാടിയിൽ എത്തുന്നവർക്ക് ഒന്ന് തിരിയണമെങ്കിൽ നാലു ജംഗ്ഷനും ഒന്ന് കറങ്ങി കയറണം. പേര് കൊണ്ട് പ്രശസ്തി പെറ്റി കൊണ്ടിരിക്കുന്നതെല്ലാതെ നാട്ടിൽ എത്തിയാൽ സ്ഥലം ചോദിച്ച് വട്ടം കറങ്ങുന്ന പതിവ് തുടരുകയാണ് . പി എസ് സി പരീക്ഷകൾ ഉൾപ്പെടെ എഴുതാനും മറ്റു ആവശ്യങ്ങൾക്കും വരുന്ന സാധാരണക്കാരും വിദ്യാർത്ഥികളുമാണ് ഏറെ പെടാപാട് പ്പെടുന്നത്.
കൊടിയത്തൂർ പഞ്ചായത്തിലെ പ്രഥമ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഗിലാഫത്ത് പോരാട്ടത്തിലൂടെ ജീവൻ ബലിഹർപ്പിച്ച ശുഹദാക്കൾ ഉൾപ്പെടെ അങ്ങനെ ഒട്ടനവധി ചരിത്രം ഉറങ്ങുന്ന മണ്ണായ ചെറുവാടി ജുമുഹത്ത് പള്ളി , കാൽപന്ത് കളിയുടെ താര രാജാക്കന്മാരുടെ ആവേശം അലറിയടിക്കുന്ന മൈതാനം,ചെറുവാടി ഹയർ സെക്കന്ററി സ്കൂൾ, ചാലിയാർ ടൂറിസത്തിൽ ഇടപ്പിടിച്ച ചെറുവാടി കടവ്, ചെറുവാടി ക്ഷേത്രം, മറ്റു പ്രധാന പാതകൾ എല്ലാം അന്വേഷിച്ചു വരുന്നവർ നട്ടം തിരഞ്ഞു തന്നെ....
ബ്ലോക്ക് പഞ്ചായത്തിന് കീഴിയിലുള്ള ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജില്ലയിലെ പ്രധാന സജ്ജീകരണത്തോട് കൂടിയുള്ള കമ്മ്യൂണിറ്റി ആശുപത്രിയും ആവശ്യത്തിന് ജീവനക്കാരുടെയും എല്ലാം കൊണ്ടും പരിഗണന കൽപ്പിക്കപ്പെട്ടിട്ടും അന്ന് കോവിഡ് സമയത്ത് വാക്സിൻ എടുക്കാനായി പുറമെ നിന്ന് വരുന്നവർ ഹോസ്പിറ്റലിൽ നിലനിൽക്കുന്ന സ്ഥലം തേടി പ്രയാസപ്പെട്ടിരുന്നു.പഞ്ചായത്തിലെ മറ്റൊരു പ്രധാന കുടുംബാരോഗ്യ കേന്ദ്രമായ കൊടിയത്തൂർ മാക്കൽ ആശുപത്രി റോഡ് അരികിൽ തന്നെ ആയതിനാൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയും. എന്നാൽ ചെറുവാടി സി എച്ച് സി പുറമെ നിന്ന് വരുന്ന പലർക്കും സ്ഥലം അത്ര കേട്ടുകേൾവിയില്ലാത്ത ഒരിടത്തായതിനാലാണ് പെടാപാട് പെടുന്നത്
റോഡിന്റെ പ്രവർത്തി പൂർത്തീകരിക്കുമ്പോൾ പ്രധാന ഭാഗങ്ങളിൽ എല്ലാം സൂചനാ ബോർഡുകൾ സ്ഥാപിച്ചാൽ എളുപ്പത്തിൽ സ്ഥലം മനസ്സിലാക്കാൻ കഴിയും എന്ന് നാട്ടുകാർ പറയുന്നു
എന്നാൽ ആവശ്യത്തിന് ഒതുങ്ങി പോകാൻ സ്ഥലം ഇല്ലാത്ത അങ്ങാടിയിലാണോ ഇനിയൊരു സൂചനാ ബോർഡ് എന്നാണ് പലരും പറയുന്നതെങ്കിലും പുറമെ വരുന്നവരാണ് ഏറെ ബുദ്ദിമുട്ട് അനുഭവിക്കുന്നത്.
Tags:
CHERUVADI
