വേനൽ മഴയിൽ റോഡിൽ രൂപപ്പെട്ട പല ഗർത്തങ്ങളിലും തത്കാലമായി കൊണ്ടിട്ട ക്യാറി വേസ്റ്റും ചില മോഡി പിടിപ്പിക്കലും എല്ലാം കൊണ്ട് ഒരു ശ്യാസം വിടാംമെങ്കിലും ജല അതോററ്റിയുടെ പൈപ്പ് ഇടാൻ വേണ്ടിയുള്ള ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ച ഇവിടം പൊടിശല്യം മൂലം വീട്ടുക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെയാണ് പ്രയാസത്തിലാക്കുന്നത്. എന്നാൽ പിന്നീട് നാട്ടുകാരുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ പഞ്ചായത്തിൽ പരാതി കൊടുത്തതു മൂലം ഇടക്കിടക്ക് വെള്ളം കൊണ്ട് റോഡ് നനക്കുന്നതിനാൽ കുറച്ചെങ്കിലും പൊടിക്ക് ആശ്വാസം നേടാനായി.
നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന ഇതുവഴി പലപ്പോഴും ബസുകളുടെയും ടിപ്പർ ലോറികളുടെയും മത്സര ഓട്ടത്തിന് വേദിയാകാറുണ്ട്. ആകെ കുറഞ്ഞ വീതിയാണെങ്കിൽ പോലും ഉള്ളത് ഇവർ കൈയടക്കും. ഈ റോഡിന്റെ അറ്റകുറ്റപ്പണി തുടരുന്നതിനാൽ ടാറിങ് കൂടി കഴിഞ്ഞാൽ പിന്നെ ഇവിടെ മരണപ്പാച്ചിലിന് വീണ്ടും തിരി തെളിയുകയുള്ളൂ.., ആയതിനാൽ അമിത വേഗതയെ തടയിടാൻ ശ്രമിച്ചില്ലെങ്കിൽ ഒരു വൻ അപകടത്തിലേക്ക് എത്തിച്ചേരാം.
മുൻപ് പ്രഭാതത്തിൽ കാൽനടത്തിനായി സഞ്ചാരികൾ ഉപയോഗിച്ചിരുന്ന ഈ റോഡ് ഇന്ന് വേൾഡ് മാസ്റ്റർ പീസ് ഗെയിംസിന്റെ വേദിക്ക് സമാനമായിരിക്കുകയാണ്.
Tags:
CHERUVADI
