യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഹനീഫ ടി. കെ.അധ്യക്ഷനായിരുന്നു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. അനിയന്ത്രിതവും അശാസ്ത്രീയവുമായ വാടക വർദ്ധിപ്പിക്കുന്നവർക്കെതിരെ യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂട്ടത്തിൽ വാടക അമിതമായി വർദ്ധിപ്പിക്കാത്ത കെട്ടിട ഉടമകളെ യോഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു. ഉബൈദ് യൂണിവേഴ്സൽ, എച്ച്. എസ്. ടി. അബ്ദുറഹിമാൻ കെ. കെ. സി. ഗഫൂർ, ഹമീദ് സി. കെ., ഫൈസൽ പി. പി., അബ്ദുൽ ബാസിത്. പി. തുടങ്ങിയവരും പങ്കെടുത്തു. സി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
