ചെറുവാടി : ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുകയും തള്ളി പറയുകയും ചെയ്ത സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപെടുത്തിയതിന് എതിരെ കൊടിയത്തുർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിന പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, KT മൻസൂർ, UP മമ്മദ്, കെ.പി.സുഫിയാൻ, മാധവൻ കുളങ്ങര, കെ.പി.സുബ്രഹ്മണ്യൻ, ജംഷീദ് എരഞ്ഞിമാവ്, ഹരിദാസൻ മാസ്റ്റർ, മജീദ് രിഹ് ല , മോയിൻ ബാപ്പു , ലതീഫ് KT തുടങ്ങിയവർ നേതൃത്വം നൽകി
Tags:
CHERUVADI
