Flash News

Nattu Media

'ഹഫർ അൽ ബാത്തിൻ കൂട്ടായ്മ' പ്രവാസി സംഗമം സംഘടിപ്പിച്ചു


മലപ്പുറം : 1980 മുതൽ സൗദി അറേബ്യയിലെ ഹഫറൽ ബാത്തിനിൽ പ്രവാസ ജീവിതം തുടങ്ങി വർഷങ്ങൾക്ക് ശേഷം പ്രവാസം അവസാനിപ്പിച്ച് നാടണഞ്ഞ  കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ളവരുടെ കൂട്ടായ്മ പ്രവാസി സംഗമം സംഘടിപ്പിച്ചു . 

തിരൂർ - വെള്ളച്ചാലിലെ MKM ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹഫർ പ്രവാസിയും പൊൻമുണ്ടം മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സുബൈർ ഇളയോടത്ത് അധ്യക്ഷത വഹിച്ചു . കൂട്ടായ്മയുടെ വിവിവിധ ഉദ്ദേശങ്ങളെ കുറിച്ച് സംസാരിച്ച്  നൗഷാദ് തിരൂർ സദസ്സിന് സ്വഗതം പറഞ്ഞു ,

 രാവിലെ 10 മണിക്ക് ആരംഭിച്ച മുന്നൂറോളം ആളുകൾ ഒത്തുകൂടിയ സംഗമം 
അലി ഹാജി കുന്നംകുളം ഉദ്ഘാടനം ചെയ്തു . പ്രവാസികൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പ്രവാസി സാമൂഹ്യ പ്രവർത്തകൻ ഗുലാം ഹുസൈൻ കൊളക്കാടൻ  വിശദീകരിക്കുകയും സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു .  പ്രവാസ ജീവിതത്തിലെ  വിവിധ അനുഭവങ്ങൾ പങ്കുവെച്ചും ഗാനമേള അവതരിപ്പിച്ചും സദസ്സ് ധന്യമാക്കിയ സംഗമം യാക്കാ സ്പോട്സ് സിറ്റിയിലെ കായിക വിനോദത്തിന് ശേഷംവൈകീട്ട് 5 മണിക്കാണ് അവസാനിച്ചത് .

മൻസൂർ വണ്ടൂർ , അഷ്റഫ് വൈലത്തൂർ , സൈദ് എം പൊയിൽ , ഇബ്രാഹിം വെള്ളച്ചാൽ , നൗഷാദ് തിരൂർ , സുബൈർ ഇളയോടത്ത് , കരീം കണ്ണൂർ , ഉമർ കണ്ണൂർ ,മുസ്തഫ കൊടുവള്ളി , കരീം നിലമ്പൂർ , മെഹബൂബ് ഫെറോക്ക് , അഷ്റഫ് പുളിങ്ങം എന്നിവർ സംഗമത്തിന് നേതൃത്വം നൽകി .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)