Flash News

Nattu Media

വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്



ചെറുവാടി: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കൂളിമാടിൽ നിന്നും ആരംഭിച്ച പൈപ് ലൈൻ സ്ഥാപിക്കൽ പാതിവഴിയിൽ ആയതോടെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പൊടി ശല്യം മൂലം ദുരിതത്തിൽ. പൈപ്പ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ അശാസ്ത്രീയമായി മണ്ണിട്ട് മൂടിയതാണ് നിരന്തരം വാഹനം കടന്നു പോകുന്ന റോഡിൽ ഇത്രയധികം പൊടി ഉയരാൻ കാരണമാകുന്നത്. വ്യാപാരികൾക്ക് കട തുറക്കാൻ പറ്റാത്ത അവസ്ഥയും അസുഖബാധിതർ പൊതുജനങ്ങൾ ഇരുചക്രവാഹനങ്ങൾ ഒരേപോലെ പ്രയാസം അനുഭവിക്കുന്നു. 

കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ച ലംഘിക്കപ്പെട്ട് വെള്ളം നനക്കുന്നത് നാമമാത്രമായതിനാൽ ശാശ്വത പരിഹാരത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.അധികൃതർ സ്ഥലം സന്ദർശിക്കണമെന്നും നിരത്തിയ മണ്ണ് എടുത്തുകളഞ്ഞ് റോഡ് പൂർവസ്ഥിതിയിലാക്കണമെന്നുമാണ് വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)