ചെറുവാടി: നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എസ്എസ്എഫ് ചെറുവാടി സെക്ടറിന് കീഴിൽ ഗ്രാമ സ്വരാജ് പദയാത്ര നടത്തി. വൈകിട്ട് 3 30ന് പഴം പറമ്പിൽ നിന്ന് ആരംഭിച്ച യാത്ര പൊറ്റമ്മൽ, തെനങ്ങാപറമ്പ്, കണ്ടങ്ങൽ, ചുള്ളിക്കാപറമ്പ് യൂണിറ്റുകൾ പിന്നിട്ട് എട്ടുമണിക്ക് ചെറുവാടിയിൽ സമാപിച്ചു.
നമ്മൾ ഇന്ത്യൻ ജനത, വിപ്ലവത്തിന്റെ 50 വസന്ത വർഷങ്ങൾ എന്നീ പ്രമേയങ്ങളിൽ ഫസൽ കണ്ണാംപറമ്പ്, മുബാരിഷ് പി എ സന്ദേശ പ്രഭാഷണങ്ങൾ നടത്തി. സമാപന സംഗമത്തിൽ ഡിവിഷൻ സെക്രട്ടറി അബ്ദുൽ ബാരി സംസാരിച്ചു.
സ്വാദിഖ് അലി സ്വാഗതവും സിദാൻ ടി നന്ദിയും പറഞ്ഞു.
Tags:
CHERUVADI
