Flash News

Nattu Media

സ്കൂൾ ബസ് ജീവനക്കാർക്ക് മിനിമം വേതനം.പ്രതിപക്ഷ നേതാവിന് നിവേദനം നൽകി KSSBWF



ചെറുവാടി :
വളരെ തുച്ഛമായ വേതനത്തിൽ തൊഴിലെടുക്കുന്ന ഗവൺമെൻറ്- എയ്ഡഡ് മേഖലയിലെ സ്ക്കൂൾ ബസ് ഡ്രൈവർമാർക്കും, ആയമാർക്കും മിനിമം വേതനം നടപ്പാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ചെറുവാടിയിൽ വെച്ച് പ്രതിപക്ഷ നേതാവ് ബഹു: വി.ഡി. സതീശൻ അവർകൾക്ക് നിവേദനം നൽകി കേരള സ്റ്റേറ്റ് സ്കൂൾ ബസ് തൊഴിലാളി ഫെഡറേഷൻ ( KSSBWF )

മിനിമം വേതനം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നിരവധി തവണ സർക്കാരിൻ്റെ മുന്നിൽ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും നാളിതുവരെയായി ഒരു അനുകൂല സമീപനവും ഉണ്ടായിട്ടില്ല.കഴിഞ്ഞ കൊറോണ കാലത്ത് പല മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് സമാശ്വാസ സഹായം നൽകിയപ്പോഴും,ഈ വിഭാഗം തൊഴിലാളികളുടെ വിവര ശേഖരണം എടുത്തു എന്നല്ലാതെ ഒരു സഹായവും ഇന്ന് വരെ ലഭിച്ചിട്ടില്ല എന്നുള്ള കാര്യം ഈ തൊഴിലാളികളോട് കാണിച്ച വിവേചനം ആയി ഞങ്ങൾ കാണുന്നു.ഒരു മാസം 6000-3000എന്നീ നിലകളിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെയും,ആയമാരുടെയും ജീവിതം അത്യന്തം പരിതാപകരം ആണ്.ആയതിനാൽ ഞങ്ങളുടെ ഈ അവസ്ഥക്ക് മാറ്റം വരുത്തുവാൻ മിനിമം വേതനം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ സർക്കാരിൽ ഉണ്ടാക്കിയെടുക്കുന്നതിന് സാറിൻ്റെ സഹായം ഉണ്ടാകണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നതായി നിവേദനത്തിൽ പറയുന്നു 

സജി കുമാർ , സലാഹുദ്ദീൻ, ഷമീർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)