BHARAT JODO YATRA എന്ന് ആലേഖനം ചെയ്ത മൂവർണ്ണ കളറിലുള്ള പ്രത്യേക ടീഷർട്ട് ധരിച്ചുകൊണ്ട് 15 അംഗങ്ങൾ നേതൃത്വം നൽകിയാണ് യാത്ര സംഘടിപ്പിച്ചത്
ആക്കോട് നിന്ന് ആരംഭിച്ച യാത്ര യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ പതാക കൈമാറി.എടവണ്ണപ്പാറയിൽ നടന്ന യാത്രയുടെ സമാപനത്തിൽ (ഗാന്ധി രക്തസാക്ഷി ദിനത്തിൽ) ദേശീയോദ്ഗ്രഥന സംഗമവും സംഘടിപ്പിച്ചു.സംഗമം ജവഹർ ബാൽ മഞ്ച് ദേശീയ കോ - ഓഡിനേറ്റർ അഡ്വ: മുഹമ്മദ് ദിഷാൽ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് മണ്ഡലം മുൻ പ്രസിഡണ്ട് സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, യൂത്ത് - കോൺഗ്രസ്സ് ജില്ല സെക്രട്ടറി ഷാനൂജ് വാഴക്കാട്, സേവാദൾ ജില്ല ചെയർമാൻ പി. സുരേന്ദ്രൻ, DCC മെമ്പർ എം.മാധവൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ ഒ.വിശ്വനാഥൻ, ചെറുപാറ മുഹമ്മദ്, മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് ആമിന ആലുങ്ങൽ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തറമ്മൽ അയ്യപ്പൻ കുട്ടി, മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഷംസുമപ്രം , വാർഡ് -ബൂത്ത് പ്രസിഡണ്ടുമാരായ യാക്കൂബ് ആക്കോട്, ജാഫർ ആക്കോട് എന്നിവർ പ്രസംഗിച്ചു.
ആക്കോട് നിന്ന് എടവണ്ണപ്പാറ വരെ കാൽനടയായി നടത്തിയ ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ യാത്രയുടെ അംഗങ്ങളായി മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ ഷംസുമപ്രം , മുസ്തഫ വാഴക്കാട്, സി.സുനിൽകുമാർ, ശ്രീദാസ് വെട്ടത്തൂർ ,എ.സി. പത്മാവതി, യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി ഷാനൂജ് വാഴക്കാട്, മണ്ഡലം പ്രതിനിധികളായ ഹംസത്തലി വാഴക്കാട്, എം.എ ഹസ്സൻ ബാബു, ഗ്ലോബൽ OICC ചാരിറ്റി അംഗം മാനുട്ടി കുനിക്കാടൻ, യൂത്ത് കോൺഗ്രസ്സ് - ദളിത് -INTUC - സേവാദൾ മണ്ഡലം അധ്യക്ഷൻ മാരായ അഡ്വ: സുനൂബിയ, ബാബു എടക്കണ്ടി, യു.കെ. മുഹമ്മദലി, വികാസ് എടവണ്ണപ്പാറ, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് റിയാസ് വാഴക്കാട്, സേവാദൾ ജില്ല ഭാരവാഹികളായ സി.പി. ശ്രീധരൻ, പി.രാജേഷ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് അനന്തായൂർ എന്നിവർ അണിചേർന്നു.
ആക്കോട് നിന്ന് എടവണ്ണപ്പാറ വരെ നടത്തിയ ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ യാത്രക്കും ,ദേശീയോദ്ഗ്രഥന സംഗമത്തിനും മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ സി.എ കരീം, യു.കെ. അസൈൻ ,ഹമീദ് ഊർക്കടവ്,സുൽഫി മപ്രം , പി.കെ. ആലിക്കോയ, അൽ ജമാൽ അബ്ദുൽ നാസർ, കെ.ടി ഷിഹാബ്, എം മുഹമ്മദ് ബഷീർ, ഗ്ലോബൽ OlCC വൈസ് പ്രസിഡണ്ട് ഷമീർ പുളിക്കത്തൊടി, പ്രവാസി കോൺഗ്രസ്സ് ജില്ല സെക്രട്ടറി സി.പി. അബൂബക്കർ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷമീന സലീം, സി.കെ. റഷീദ്, വാർഡ് - ബൂത്ത് പ്രസിഡണ്ടുമാരായ ബീരാൻ കോയ ഊർക്കടവ്, ബഷീർ മുണ്ടുമുഴി, ഏനി മുഹമ്മദ്, മുഹമ്മദലി വാലില്ലാപുഴ, പെരിങ്കോളി കരീം, ഉണ്ണികൃഷ്ണൻ, KM കുട്ടി, നാറ്റൂർ അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി
Tags:
VAZHAKKAD
