രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര സമാപനത്തിൽ രൂപം കൊണ്ട പ്രതിപക്ഷ കൂട്ടായ്മയിൽ നിന്ന് വിട്ടു നിന്ന സി പി എം നിലപാട് അപക്വവും അപകടകരവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി.പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. ഇടുങ്ങിയ ഇത്തരം രാഷ്ട്രീയ ചിന്താഗതി ബിജെപിയെ സഹായിക്കുകയുള്ളു. സി.പി. പറഞ്ഞു. കൊടിയത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രതിനിധിസമ്മേളനം ഉത്ഘാടനം ചെയ്ത കൊണ്ട് സംസാരിക്കുകയായിരുന്നു .ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന പ്രതിനിധി സമ്മേളത്തിൽ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെ പി അബ്ദുറഹിമാൻ അധ്യഷേത വഹിച്ചു .റിട്ടോണിങ് ഓഫിസർ നിസാം കാരശേരി ,ലീഗ് പഞ്ചായത്ത് ഭാരവാഹികളായ മൂലത്ത് മജീദ് , സിപി അസീസ് , പിസി നാസർ മാസ്റ്റർ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫസൽ കൊടിയത്തൂർ ,എം ടി റിയാസ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നൗഫൽ പുതുക്കുടി ,മണ്ഡലം എസ് ടി യു ജനറൽ സെക്രട്ടി ശരീഫ് അമ്പലകണ്ടി , പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ വി നിയാസ് എന്നിവർ സംസാരിച്ചു . പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെ അഷ്‌റഫ് സ്വഗതവും , സെക്രട്ടറി എൻ ജമാൽ ചെറുവാടി നന്ദിയും പറഞ്ഞു .
