കരിപ്പൂർ : ഗുജറാത്തിൽ വെച്ച് നടന്ന ലോക കൈറ്റ് ഫെസ്റ്റിവലിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ടീമിനെ നയിച്ചവർക്കും ഒമാനി മാരിടൈം ഹെറിട്ടേജ് ഫെസ്റ്റിലിൽ പങ്കെടുത്ത് തിരിച്ചെത്തിയ വൺ ഇന്ത്യ ടീമിനെ ഗ്ലോബൽ പ്രവാസി വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അബ്ദുസ്സലാം കോട്ടൻ സ്പോട് കേരള ടീം ക്യാപ്റ്റൻ അബ്ബാസ് കളത്തിളിനെ പൊന്നാട അണിയിച്ചും വൈ പി അഷ്റഫ് തോട്ടുമുക്കം ( ഗ്ലോബൽ പ്രവാസി ജനറൽ സെക്രട്ടറി ) വണ് ഇന്ത്യ കൈറ്റ് ദേശീയ ക്യാപ്റ്റൻ മാളിയേക്കൽ അബ്ദുല്ലയെയും പൊന്നാട അണിയിച്ചു സ്വീകരിച്ചു. കരിപ്പൂർ എയർപോർട്ടിൽ വച്ച് നടന്ന പരിപാടിയിൽ ഗുലാം ഹുസൈൻ കൊളക്കാടൻ,ഉസ്മാൻ കോട്ടയിൽ, അജിത്ത് തോട്ടുമുക്കം,ഷംസു കൊടിയത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.