ചെറുവാടി: എസ് വൈ എസ് ചെറുവാടി സർക്കിൾ സംഘടിപ്പിക്കുന്ന സുന്നി ആദർശ സമ്മേളനം ഇന്ന് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടക്കും. മതം പാരമ്പര്യമാണ് എന്ന പ്രമേയത്തിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും.
എസ് എം.എ സംസ്ഥാന സെക്രട്ടറി ഡോ.എം അബ്ദുൽ അസീസ് ഫൈസി ഉദ്‌ഘാടനം ചെയ്യും.കെ എം അബ്ദുൽ ഹമീദ് അദ്ധ്യക്ഷനായിരിക്കും
സയ്യിദ് കെ എസ് എ തങ്ങൾ, എൻ അലി അബ്ദുല്ല, കീലത്ത് മുഹമ്മദ് മാസ്റ്റർ, അഡ്വ.എ കെ ഇസ്മായിൽ വഫ, അബ്ദുല്ല സഅദി ചെറുവാടി, നാസർ മാസ്റ്റർ, ശാദിൽ നൂറാനി, മജീദ് പൂത്തൊടി, കെ ടി അബ്ദുൽ ഹമീദ് തുടങ്ങിയവർ സംബന്ധിക്കും
Tags:
CHERUVADI
