Flash News

Nattu Media

സൗജന്യ ടൂർ ഒരുക്കി വാർഡ് മെമ്പർ


ചെറുവാടി : മുതിർന്ന പൗരൻമാർക്ക് സൗജന്യ ടൂർ ഒരുക്കി വാർഡ് മെമ്പർ 
കൊടിയത്തൂർ പഞ്ചായത്തിലെ 12 ആം വാർഡിലെ മുതിർന്ന പൗരൻമാർ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വയനാടൻ കുന്നുകളിലേക്ക് ഒരു ഉല്ലാസ യാത്ര നടത്തി. രണ്ട് ബസ്സുകളിലായി 100 ഓളം ആളുകൾ ഒരു ദിവസം മുഴുവനും അവർ പ്രായം മറന്ന് ആടിയും പാടിയും വായനാട്ടിൽ ചിലവഴിച്ചു. കൂടെ മെഡിക്കൽ ടീമും ഉണ്ടായിരുന്നു.
യാത്ര ചെറുവാടിയിൽ മുതിർന്ന പൗരൻ സൈനുദ്ദീൻ മാസ്റ്റർ തലവണ്ണ് ഫ്ലാഗ് ഓഫ് ചെയ്തു വാർഡ് മെമ്പർ മജീദ് രിഹ് ല , ബ്ലോക്ക് മെമ്പർ സുഹ്റ, അഷ്റഫ് കൊളക്കാടൻ, റഹീം കണിച്ചാടി, ബാലൻ കുറ്റിക്കാട്ട് കുന്നത്ത് , കെ.വി. സലാം മാസ്റ്റർ ശരീഫ്, നാസർ, cv സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)