Flash News

Nattu Media

കിഴുപറമ്പ് ജലോത്സവത്തിനിടെ സംഘർഷം. നിരവധി പേർക്ക് പരിക്ക്


കിഴുപറമ്പ് CH ക്ലബ്ബും മലപ്പുറ ഡിടിപിസി, എൻ.വൈ.കെ സംയുക്തമായി സംഘടിപ്പിച്ച ഉത്തരമേഖല ജലോത്സവത്തിനിടെ സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ആദ്യസെമി മത്സരത്തിൽ കർഷകൻ ഓത്തുപ്പള്ളിപ്പുറയയും VYCC വാവൂരും മത്സരം ഫോട്ടോ ഫിനിഷിൽ അവസാനിച്ചു. വളരെ ചെറിയ വ്യത്യാസത്തിൽ VYCC വാവൂർ മുന്നിലായിരുന്നു. എന്നാൽ ഫലം പ്രഖ്യാപിച്ച വേദിയിലേക്ക് കർഷകൻ ഓത്തുപ്പള്ളിപുറായയുടെ പ്രവർത്തകർ ഇരച്ചു കയറുകയും തോണി ഉപയോഗിച്ച് പുഴയിൽ സംഘടകരെ തടഞ്ഞും പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്ന് ദൃ‌ക്സാക്ഷികൾ പറഞ്ഞു. സമയം ഇരുട്ടായതോടെ ഫൈനൽ മത്സരം നടത്താതെ ജേതാക്കളെ നറുക്കടുപ്പിലൂടെ തിരഞ്ഞെടുത്തതായി സംഘാടകർ അറിയിച്ചു. ഇതിനെ തുടർന്നാണ് വേദിയിലേക്ക് ഒരു ടീമിന്റെ പ്രവർത്തകർ ഇടിച്ചുകയറി പ്രശ്നമുണ്ടാക്കിയത്. ഇത് ഇത് സംഘാടകരും ടീമംഗങ്ങളും തമ്മിലുള്ള സംഘർഷത്തിനിടയാക്കി.  തുടർന്ന് പോലീസെത്തി ലാത്തി വീശുകയായിരുന്നു. പോലീസിന്റെ ലാത്തി വീശലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കൂട്ടയോട്ടത്തിൽ നിരവധി നാശനഷ്ടങ്ങൾ  സംഭവിക്കുകയും ചെയ്തു.

ഒരു ടീമിന്റെ പ്രവർത്തി നാടിനെപോലും നാണക്കേടാക്കിയെന്ന് നാട്ടുകാരും പറഞ്ഞു. 20 വർഷം ജലോത്സവം നടത്തിയ ക്ലബിന് ഒരു ടീമിനെപോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന ആരോപണവും ഉയർന്നു.

അതേസമയം ജലോത്സവത്തിന്റെ കുത്തകയായ മലപ്പുറത്തിന്റെ മണ്ണിൽ നിന്ന്  പുതിയ ചരിത്രം രചിച്ചാണ് കോഴിക്കോടിന്റെ അഭിമാനമായി സി കെ ടി യു ചെറുവാടി തുഴയെറിഞ്ഞു നേടിയത്. ചെറുവാടിക്ക് വേണ്ടി അമരക്കാരൻ സജ്ജാദിന്റെ നേതൃത്വത്തിൽ തുഴയെറിഞ്ഞ ചെറുപ്പക്കാർ വമ്പന്മാരെ ബഹുദൂരം പിന്നിലാക്കിയാണ് വള്ളം കളിയിൽ ആധിപത്യ നേടിയത്.

കിഴുപറമ്പിലെ ജലോത്സവം തല്ലു മാലയിൽ കലാശിച്ചതോടെ ഈ മാസം 26 ന് ചെറുവാടി കടവിൽ വെച്ച്  ജനകീയ കൂട്ടായ്മ ചെറുവാടി സംഘടിപ്പിക്കുന്ന ചാലിയാർ ജലോത്സവം കൂടുതൽ വാശിയേറിയ പോരാട്ടത്തിൻ സാക്ഷ്യം വഹിച്ചേക്കാം

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)