Flash News

Nattu Media

നോളജ് സിറ്റിയിൽ ലോക യൂനാനി ദിനം ആചരിച്ചു


നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ ലോക യൂനാനി ദിനം ആചരിച്ചു. മർകസ് യൂനാനി മെഡിക്കൽ കോളേജും ടീം സ്പർശവും സംയുക്തമായാണ് 'യൂനാനി പൊതുജനാരോഗ്യത്തിന്, യുനാനിക്കൊപ്പം ജീവിക്കാം' എന്ന പ്രമേയത്തിൽ ഫെബ്രുവരി 11 ലോക യൂനാനി ദിനത്തിൽ ദിനാചരണം നടത്തിയത്. ശനി രാവിലെ 6 മണിക്ക് പബ്ലിക് ഫിറ്റ്നസ് ക്യാമ്പോടെയാണ് പരിപാടികൾ ആരംഭിച്ചത്. ക്യാമ്പയിനിന്റെ ഭാഗമായി പബ്ലിക് സെമിനാർ, പാനൽ ഡിസ്കഷൻ, പബ്ലിക് ഫ്ലാഷ് മോബ്, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഡോ. അബ്ദുൽ ഹകീം അസ്‌ഹരി ഉദ്ഘാടനം ചെയ്‌തു. കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. മുജീബ് വിഷയാവതരണം നടത്തി. ഡോ. യുകെ ശരീഫ്, ഡോ. ശാഹുൽ ഹമീദ്, ഡോ. ശംസുദ്ധീൻ,  ഡോ. മുനവ്വർ, ഡോ. സഫ്‌വാൻ, ഡോ സൽഹ സുൽഫീക്കർ, ഡോ. സയ്യിദ് സൈഫുദ്ധീൻ എന്നിവർ സംസാരിച്ചു. ഡോ. അബൂബക്കർ സ്വാഗതവും ഡോ ഉവൈസ് പള്ളിശ്ശേരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)