Flash News

Nattu Media

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു


കൂളിമാട് :കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് വേണ്ടി പുതുതായി വാങ്ങിയ ആംബുലന്‍സ്  പി.ടി.എ റഹീം എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു.  എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച 7,41,481 രൂപ വിനിയോഗിച്ചാണ് വാഹനം  ലഭ്യമാക്കിയത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷനായി. മെമ്പര്‍മാരായ കെ.കെ.സി നൗഷാദ്, കെ സുരേഷ്ബാബു, സി.എം ബൈജു , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി അനില്‍കുമാര്‍, ഡോ. കെ.വി സിബി സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)