Flash News

Nattu Media

പുലർകാലം പദ്ധതി - ഊർജ്ജിത കൗമാരം ശിൽപ്പശാല നടത്തി




ചാത്തമംഗലം: കോഴിക്കോട് ജില്ലാ പഞ്ചായത്ത്  കുട്ടികളെ ശാരീരികവും,മാനസികവുമായി ഉയർത്തുന്നതിൻ്റെ ഭാഗമായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന  "പുലർകാലം" പദ്ധതിയുടെ  കുന്ദമംഗലം ബ്ലോക്ക് തല ശിൽപ്പശാല  ഊർജ്ജിത കൗമാരം  ചാത്തമംഗലം  ആർ ഇ സി  ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ  ശ്രീമതി, വി.പി. ജമീല ഉൽഘാടനം ചെയ്തു. ബഹു: ജില്ലാ പഞ്ചായത്ത് അംഗം രാജീവ്  പെരുമൺപുറ അധ്യക്ഷത വഹിച്ചു. 

ചാത്തമoഗലം  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഓളിക്കൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. പദ്ധതി വിശദീകരണം ജില്ലാ വിദ്യാഭ്യാസ  കോ-ഓർഡിനേറ്റർ വി  പ്രവീൺ കുമാർ നടത്തി. ശിൽപ്പശാലയിൽ  യോഗ,എയറോബിക്സ്, തിയേറ്റർ വർക്ക്ഷോപ്പ്,നാടൻപാട്ട് എന്നിവയിൽ പരിശീലനം നൽകി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശിവദാസൻ നായർ, വാർഡ്    മെമ്പർ  സബിത സുരേഷ്,REC HSS  പ്രിൻസിപ്പാൾ പി. ജിജി, കുന്ദമംഗലം എ ഇ ഒ കെ.ജെ.പോൾ,മാവൂർ ബിആർസി ബിപിഒ മനോജ്, REC HS ഹെഡ്മിസ്ട്രസ്സ്  ശ്രീകല.എം എന്നിവർ ആശംസകൾ അർപ്പിച്ചു.

REC VHSS പ്രിൻസിപ്പാൾ എസ് .ഷാഹിന, എഡ്യുകെയർ കൺവീനർ  പി. ശാലിനി,ഖിലാബ് കെ.പി. തുടങ്ങിയവർ നേതൃത്വം നൽകി.ചടങ്ങിൽ  പി ടി എ പ്രസിഡണ്ട്  ഷാജു കുനിയിൽ  സ്വാഗതവും, പുലർകാലം  കൺവീനർ  വി.പി. ഹരിദാസൻ നന്ദിയുo  പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)