ചെറുവാടിയിൽ അടുപ്പിൽ മണ്ണ് കൊണ്ടിട്ട് സാമൂഹ്യ വിരുദ്ധരുടെ ശല്യം. കട്ടയാട്ട് ഇസ്മായിലിന്റെ വീട്ടിലാണ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടിയത്. പ്രദേശത്ത് ജലസേചന പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ച സ്ഥലത്തുള്ള മണ്ണ് കൊണ്ടിട്ട് വീട്ടിലെ അടുപ്പ് നശിപ്പിച്ചിരിക്കുകയാണ്.
ഇതിന് മുമ്പും ഇവിടെ ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ ശല്യം ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. ഇത് തുടർ കഥയാവുന്നതിനാൽ പോലീസിൽ പരാതി പെടാൻ ഒരുങ്ങുകയാണ് എന്നും വീട്ടുകാർ അറീച്ചു.
Tags:
CHERUVADI
