കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി. നസറുദ്ദീൻ അനുസ്മരണ യോഗം നടത്തി. യൂണിറ്റ് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പതാക ഉയർത്തി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി അനീഫ ടി. കെ., സി. പി. മുഹമ്മദ്, ലത്തീഫ് പി. പി., ആലിക്കുട്ടി വി.കെ., കെ. വി. അബ്ദുല്ല, ജാബിർ ഇ. എ., സലിം ഇ. കെ., മജീദ് കെ. ടി., യൂത്ത് വിങ് പ്രസിഡണ്ട് ഫൈസൽ പി. പി. സെക്രട്ടറി അബ്ദുൽ ബാസിത് പി., ട്രഷറർ ആഷിക് പി. വി. എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR
