കൊടിയത്തൂര്‍: കേരള മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡ് നടത്തിയ ഹിക്മ ടാലന്റ് സെര്‍ച്ച് എക്‌സാമില്‍ മിന്നും വിജയവുമായി ഗോതമ്പറോഡ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയക്ക് അഭിമാന നേട്ടം. രണ്ട് ടോപ്പേഴ്‌സും അറുപത് എ പ്ലസും കരസ്ഥമാക്കിയാണ് എ.എം.ഐ ജീറോഡിലെ വിദ്യാര്‍ഥികള്‍ അഭിമാനവിജയം കൊയ്തത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഷെദിന്‍ ഷാനിദും നാലാം ക്ലാസ് വിദ്യാര്‍ഥിനി പി.എം മാഹിയയുമാണ് ടോപ്പേഴ്‌സ് ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ സമ്മാനം ഏറ്റുവാങ്ങും. വിജയികളെ സ്റ്റാഫും മാനേജ്‌മെന്റും പി.ടി.എ കമ്മിറ്റിയും അഭിനന്ദിച്ചു.
Tags:
KODIYATHUR
