Flash News

Nattu Media

ഐ.എസ്.എം യുവ ജാഗ്രത സംഗമം


വാലില്ലാപ്പുഴ: പൗരൻമാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മത നിഷ്ഠക്കും ആരാധനകൾക്കുമുള്ള സ്വാതന്ത്ര്യവും ഭരണഘടനയുടെ ആമുഖം ഉറപ്പു നൽകുന്നുണ്ടെങ്കിലും സാമുദായികവും ജാതിയവുമായ വിവേചനം ഈ മേഖലകളിലെല്ലാം പ്രകടമാണെന്നും ബഹുസ്വരതയും ആശയ വൈവിധ്യങ്ങളും കാത്തു സൂക്ഷിക്കാനും ന്യൂനപക്ഷ അവകാശങ്ങൾ നിലനിർത്താനും ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് ഐ.എസ്.എം കീഴുപറമ്പ് മണ്ഡലം യുവജാഗ്രതാ സംഗമം ആവശ്യപ്പെട്ടു.മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ കെ.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു.ഐ.എസ്.എം മണ്ഡലം പ്രസിഡൻ്റ് കെ.കമറുൽ ഇസ്‌ലാം അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ ആമുഖം  പി.കെ നവാസ് വായിച്ചു.  ഡോ.എം. മൊയ്തീൻ കുട്ടി സുല്ലമി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.വിവിധ രാഷ്ട്രീയ യുവജന സംഘടനകളെ പ്രതിനിധീകരിച്ച് പി.പി ഷബീർ ബാബു(മുസ്‌ലിം യൂത്ത് ലീഗ്), പി.വിഷ്ണു സുരേന്ദ്രൻ (ഡി.വൈ.എഫ്.ഐ), എം.കെ ഫാസിൽ ( യൂത്ത് കോൺഗ്രസ്), കെ.എൻ.എം മർകസുദ്ദഅവ മണ്ഡലം സെക്രട്ടറി കെ.ടി യൂസുഫ്, കെ.ടി ബഷീർ, ഐ.എസ്.എം മണ്ഡലം സെക്രട്ടറി എം.പി അബ്ദു റഊഫ്, ഇ.അബ്ദു റഹീം, വി. പി അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)