നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിൽ നാളെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മർകസ് യൂനാനി മെഡിക്കൽ കോളേജ് എൻ എസ് എസ് യൂണിറ്റ്, ടീം സ്പർശം ചാരിറ്റബിൾ സൊസൈറ്റി, ഇഖ്റാ ബ്ലഡ് ബാങ്ക് എന്നിവർ സംയുക്തമായിട്ടാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നാളെ ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ച ഒന്ന് വരെ മിഹ്റാസ് ഹോസ്പിറ്റലിൽ വെച്ച് നടക്കും. രക്ത ദാനത്തിലൂടെ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ സന്നദ്ധരായവർക്ക് രക്തദാനത്തിന് അവസരമുണ്ട്. ദാനത്തിന് സന്നദ്ധരായവർ +91 7909183006, +91 7306985302 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Tags:
KOZHIKODE
