Flash News

Nattu Media

ചെറുവാടി ജലോത്സവം നാടിന്റെ ഉത്സവമായി മാറി


ചെറുവാടി ജനകീയ കൂട്ടായ്മ ചെറുവാടി കടവിൽ സംഘടിപ്പിച്ച മലബാർ ജലോത്സവം സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മത്സരത്തിന്റെ വീറും വാശിയും കൊണ്ടും ശ്രദ്ധേയമായി. രാവിലെ ചെറുവാടി സ്റ്റേഡിയത്തിൽ നിന്നും സ്കൗട്ട് ബാന്റ് വാദ്യങ്ങളോടെ കൂടി വിശിഷ്ടാഥിതികളെ  ആനയിച്ച് കൊണ്ട് ചെറുവാടി കടവിലേക്കുള്ള ഘോഷയാത്രയോട് കൂടി ജലോത്സവത്തിന് തുടക്കമായി , ജലോത്സവത്തിന്റെ ഉദ്ഘാടനം ശ്രീ. ലിന്റോ ജോസഫ് നിർവ്വഹിച്ചു, മുജീബ് തലവണ്ണ് അദ്ധ്യക്ഷനായി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് മുഖ്യാതിഥി ആയി , ജില്ല പഞ്ചായത്ത് മെമ്പർ ജമീല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശിഹാബ് മാട്ടുമുറി, പഞ്ചായത്ത് അംഗങ്ങളായ MT റിയാസ്, ആയിശ ചേലപ്പുറത്ത്, മജീദ് രിഹ്‌ല , മറിയം കുട്ടി ഹസ്സൻ , വിവിധ സംഘടന പ്രതിനിധികളായ അഷ്റഫ് കൊളക്കാടൻ, കെ.വി.അബ്ദുറഹിമാൻ ,രവീന്ദ്രൻ മാസ്റ്റർ, അസീസ് കുന്നത്ത്, ഗുലാം ഹുസൈൻ കൊളക്കാടൻ, അഡ്വ.സി.ടി.അഹമ്മദ് കുട്ടി, KC മമ്മദ് കുട്ടി കൂട്ടായ് മ സെക്രട്ടറി നൗഷാദ് വേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു , ജനകീയ കൂട്ടായ്മ പ്രസിഡണ്ട്  റഹീം കണിച്ചാടി സ്വാഗതവും റാഷിദ് EK നന്ദിയും പറഞ്ഞു.
  15 ടീമുകൾ പങ്കെടുത്ത വാശിയേറിയ വള്ളം കളി മത്സരത്തിൽ മൈത്രി വെട്ടുപാറ ഒന്നാം സ്ഥാനവും  CKTU ചെറുവാടി രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫിയും കാശ് അവാർഡും വിജിലൻസ് ഡി വൈഎസ്പി സുനിൽ കുമാർ , വാർഡ് മെമ്പർ മജീദ് രിഹ്‌ല ,ഷക്കീബ് കൊളക്കാടൻ, ആരിഫ് പുത്തലത്ത്, നൗഷാദ് വേക്കാട്ട്, റഹീം കണിച്ചാടി, രഗ്‌നീഷ് മോട്ടമ്മൽ തുടങ്ങിയവർ നൽകി.
പരിപാടിക്ക് കൊഴുപ്പ് കൂട്ടാൻ ഡിജിറ്റൽ തംബോല, ഗാനമേള, ബൈക്ക് സ്റ്റണ്ട് , DJ നൈറ്റ് തുടങ്ങിയവയും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)