കൂളിമാട് : മാവൂർ പുളിമാട് റൂട്ടിൽ ഓടുന്ന ബസ്സുകൾ സർവീസ് നിർത്തിവെച്ചു.ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അനിശ്ചിതമായി
നീണ്ടുപോകുന്നതാണ് സർവ്വീസ് നിർത്താൻ കാരണം.
നിലവിൽ ഈറോഡ് ബ്ലോക്ക് കാരണം കൂളിമാട് നിന്ന് ചിറ്റാരിപ്പിലാക്കൽ വഴി മാവൂരിലേക്കും തിരിച്ച് ഇതേ റൂട്ടിലോ അല്ലെങ്കിൽ എളമരം എടവണ്ണപ്പാറ വഴിയുമായാണ് താൽക്കാലികമായി സർവീസ് നടത്തിയിരുന്നത് . ഇത് ഏറെ ചുറ്റി തിരിഞ്ഞായതിനാൽ ബസുകൾക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നുണ്ട്.
കുളിമാട് വഴി സർവ്വീസ് നടത്തുന്ന
ചെറുവാടി,അരീക്കോട്,
മുക്കം, ചേന്ദമംഗല്ലൂർ
ഭാഗങ്ങളിലേക്കുള്ള ബസുകളാണ് ഇപ്പോൾ നിർത്തി വെച്ചത്.
Tags:
KOOLIMAD
