കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും 32വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന സെക്രട്ടറി ശ്രീ ബാബുരാജിന് സി പി ഐ കൊടിയത്തൂർ ലോക്കൽ കമ്മറ്റി യാത്രയപ്പ് സ്വീകരണം നൽകി.
വി എ സെബാസ്റ്റ്യൻ (സി.പി.ഐ ജില്ലാ കമ്മറ്റി അംഗം ) അധ്യക്ഷനായ ചടങ്ങിൽ ബാങ്കിലെ ആദ്യകാല, ഡയറക്ടർമാരായ സത്താർ കൊളക്കാടൻ മൊമെന്റോ നൽകി അനുമോദിച്ചു.വി എ. സണ്ണി, ലിസി സെബാസ്റ്റ്യൻ, മുൻ പ്രസിഡന്റ് രമേശ് ബാബു, ബാങ്ക് വൈസ് :പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ, സി പി ഐ ചെറുവാടി ബ്രാഞ്ച് സെക്രട്ടറി അസീസ് കുന്നത്ത്, ലോക്കൽ കമ്മിറ്റി അംഗം നൗഷാദ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു.ഡയറക്ടർമാ അൽഫോൻസാ ബിജു,സിന്ധു രാജൻ, വാഹിദ് കൊളക്കാടൻ എന്നിവർ സംബന്ധിച്ചു. ലോക്കൽ സെക്രട്ടറി വി കെ അബൂബക്കർ സ്വാഗതവും ഉണ്ണിക്കോയ നന്ദിയും പറഞ്ഞു
Tags:
KODIYATHUR
