Flash News

Nattu Media

മുകിലേഴും കടന്ന് മഴവില്ലഴകായി സ്‌കൂള്‍ വാര്‍ഷികം


നെല്ലിക്കാപറമ്പ് സി എച്ച് മെമ്മോറിയല്‍ എല്‍ പി സ്‌കൂളിന്റെ 28 മത് വാര്‍ഷികാഘോഷം *മുകിലേഴും കടന്ന്* കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി.പി സ്മിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശരീഫ് എരഞ്ഞിമാവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിജിത സുരേഷ് മുഖ്യാതിഥിയായി. എല്‍.എസ്.എസ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി നിര്‍വഹിച്ചു. വിവിധ മത്സര പരീക്ഷകളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള പ്രതിഭാ പുരസ്‌കാരം കാരശ്ശേരി ഗ്രാമപഞ്ചായത്തംഗം ഷാഹിന ടീച്ചര്‍ നല്‍കി. നിറഞ്ഞ സദസ്സില്‍ കുട്ടികളുടെ വര്‍ണ്ണാഭമായ പരിപാടികള്‍ നടന്നു. സ്‌കൂള്‍ ട്രസ്റ്റ് കമ്മിറ്റിയംഗം പി അബ്ദുല്ല, സന്നദ്ധ സേന ചീഫ് കോഡിനേറ്റര്‍ പി.ടി മുനീര്‍, എംപിടിഎ ചെയര്‍പേഴ്‌സണ്‍ പി.ജസീല, പിടിഎ വൈസ് പ്രസിഡന്റ് സനോജ് ഫൈസല്‍, യു.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ സി കെ ഷമീര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സി.മിനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)