Flash News

Nattu Media

പഠനോത്സവം 2023 സംഘടിപ്പിച്ചു


ചെറുവാടി : ജിഎൽപി സ്കൂൾ ചുള്ളിക്കാപറമ്പ് പഠനോത്സവം 2023 സംഘടിപ്പിച്ചു.എച്ച് എം നഫീസ കുഴിയങ്ങൽ സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് ഷാനിബ് നന്ദിയും രേഖപ്പെടുത്തി.ബി ആർ സി ലീഡർ സഫിയ കെ സ്വാഗതം പറഞ്ഞ പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്   കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപുറത്ത് ഉദ്ഘാടനം ചെയ്തു.  മാവൂർ ബിപിസി ജോസഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് സിപി ഷമീർ ആശംസകൾ നേർന്നു. പഠനോത്സവം 2023 ൽ കുട്ടികളുടെ നാനാവിധത്തിലുള്ള കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾക്ക് മാറ്റുകൂട്ടാൻ സദസ്സിൽ  രക്ഷിതാക്കളും ഉണ്ടായിരുന്നു. ലഘു പരീക്ഷണങ്ങൾ, ഇംഗ്ലീഷ് സ്കിറ്റുകൾ, വിവിധതരത്തിലുള്ള കളക്ഷൻസ്, കച്ചവടം തുടങ്ങി ഒട്ടേറെ പരിപാടികൾ ഉണ്ടായിരുന്നു

 സാറ ടീച്ചർ,രജില ടീച്ചർ, ഹുദാ ടീച്ചർ,രഹന ടീച്ചർ, മുഹ്സിന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)