കൊടിയത്തൂർ : 1957 ൽ സ്ഥാപിതമായ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിന്റെ 65-ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം. 'വിജ്ഞാന വിസ്മയത്തിന്റെ ആറര പതിറ്റാണ്ട് ' എന്ന തലക്കെട്ടിൽ നടന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വീക്ഷിക്കാൻ വൻ ജനാവലി സന്നിഹിദ്ധരായിരുന്നു.
കെ ജി - സ്കൂൾ വിദ്യാർഥികളുടെ മാപ്പിള - നാടൻ - ക്ലാസിക്കൽ - വെസ്റ്റേൺ - അറേബ്യൻ - കേരളീയ കലകൾ ഉൾച്ചേർത്ത നിരവധി നൃത്ത-നൃത്യങ്ങളും സംഗീതമേളയും നാടകങ്ങളും അരങ്ങേറി. പ്രദേശത്തെ അങ്കണവാടി വിദ്യാർഥികൾ,പൂർവ്വവിദ്യാർഥികൾ എന്നിവരുടെ കലാപ്രകടനങ്ങൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
പി ടി എ കമ്മറ്റി അംഗങ്ങൾ, നാട്ടുകാർ ,അധ്യാപകർ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗാനസന്ധ്യ കാണികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നേകി.
പിടിഎ കമ്മറ്റി തയാറാക്കിയ ബന്ന ചേന്ദമംഗലൂർ ശബ്ദം നൽകി സമർ മീഡിയ എഡിറ്റിംഗ് നിർവഹിച്ച സ്കൂൾ ഡോക്യുമെന്ററി പ്രദർശനം ജനസഞ്ചയത്തിന് ദൃശ്യവിസ്മയമേകി.
സ്കൂളിലെ പ്രതിഭകൾക്ക് നാട്ടിലെ പൗരപ്രമുഖരുടെ സ്മരണാർഥവും സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും പേരിലും ഏർപ്പെടുത്തിയ ' അവാർഡ് ഓഫ് എക്സലൻസ് ' കരസ്ഥമാക്കിയ 24 കുട്ടികൾ പ്രശംസാപത്രവും ക്യാഷ് അവാർഡും അതിഥികളിൽ നിന്ന് ഏറ്റുവാങ്ങി. അൽ-മാഹിർ അറബിക് അക്കാദമിക് അവാർഡ് ജില്ല തല ജേതാക്കളായ 11 വിദ്യാർഥികൾക്ക് മെമന്റോയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. പുതുതായി അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് പിടിഎ കമ്മറ്റി സമ്മാനങ്ങൾ നൽകി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മർജാൻ സാംസ്കാരിക വേദി സമ്മാനപ്പൊതികൾ കൈമാറി.
വാർഷികാഘോഷം കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സംഘാടക സമിതി അധ്യക്ഷനുമായ എം ടി റിയാസ് ആധ്യക്ഷ്യം വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിശ ചേലപ്പുറത്ത് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല,അശ്റഫ് കൊളക്കാടൻ ,തൊട്ടിമ്മൽ അഹമ്മദ് ,ശംസുദ്ദീൻ കുന്നത്ത്, മഠത്തിൽ അബ്ദുൽ ഹമീദ് , ഡോ. കാവിൽ അബ്ദുല്ല,പി എ ആസാദ് മാസ്റ്റർ,ശിഹാബ് തൊട്ടിമ്മൽ ,സൽമ അശ്റഫ് ,സി അബ്ദുൽ കരീം എന്നിവർ ആശംസ പ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റും സംഘാടക സമിതി ജനറൽ കൺവീനറുമായ എ കെ റാഫി സ്വാഗതവും എസ് എം സി ചെയർമാൻ വി വി നൗഷാദ് നന്ദിയും പറഞ്ഞു.
ഷമീറ കക്കോടി, ഫരീദ പൊക്കുന്ന്,സുസ്മിന , നജ്മുന്നീസ,രഹ് ന സാലിം , സൗമ്യ പന്നിക്കോട്, ശിഹാബ് പറക്കുഴി, ഫിർദൗസ് എ.കെ , ഹാരിസ്.എ.കെ,ഷമീർ ചാലക്കൽ, അമീൻ കട്ടയാട്ട്, ശഫ്രീൻ വി.വി, മുജീബ് തൊട്ടിമ്മൽ, സുൽഫീക്കർ എ.കെ, നവാസ് പുതിയോട്ടിൽ, മുസദ്ദിഖ് പറക്കുഴി, സാറ കെ
എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR

