Flash News

Nattu Media

" വർണ്ണം 23 " വിപുലമായ പരിപാടികളോടെ ആഘോഷിച്ചു


ചെറുവാടി : ചുള്ളിക്കാപറമ്പ് ഗവൺമെന്റ് എൽപി സ്കൂൾ 66 ആം വാർഷിക ആഘോഷവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ ജി സീനത്ത്,പി ടി എ പ്രസിഡന്റ്‌ ഷമീർ സി പി,വൈസ് പ്രസിഡന്റ്‌ കെ ടി ലത്തീഫ്,എസ് എം സി ചെയർമാൻ സലാം ചാലിൽ, അയമു മാസ്റ്റർ, മുൻ പി ടി എ പ്രസിഡന്റ്‌ അസീസ് തേലീരി തുടങ്ങിയവർ പങ്കെടുത്തു.

പരിപാടിയിൽ വാർഷിക ആഘോഷത്തിന് വേണ്ടി കഠിനധ്വാനം  ചെയ്ത അദ്ധ്യാപകർകുള്ള എ വൺ വാട്സ്ആപ്പ് കൂട്ടായ്മയുടെ ഉപഹാരം കൂട്ടായ്മ മെമ്പർ സാലിം പാറമ്മൽ നൽകി.തുടർന്ന് വിദ്യാർത്ഥികളുടെ ഇമ്പമാർന്ന കലാപരിപാടികളും സാംസ്‌കാരിക സമ്മേളനവും നടന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)