നെല്ലിക്കാപറമ്പ്: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റോഡരികില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുന്ന പ്രവൃത്തി ഏകദേശം പൂര്‍ത്തിയായപ്പോള്‍ ആദം പടി അങ്ങാടിയെ പടിക്ക് പുറത്താക്കിയതായി പരാതി. വിവിധ അങ്ങാടികളില്‍ പഴയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പൊളിച്ചു മാറ്റി പുതിയ ബസ് ഷെഡുകള്‍ നിര്‍മ്മിച്ചപ്പോഴും ആദംപടി പടിക്കുപുറത്ത് തന്നെ. സംസ്ഥാന പാതയില്‍ മുക്കം മുതല്‍ എരഞ്ഞിമാവ് വരെ ഒട്ടുമിക്ക അങ്ങാടികളിലും റോഡരികില്‍ കട്ട വിരിച്ചപ്പോഴാണ് ആദം പടിയെ ഒഴിവാക്കിയത്. പ്രശ്‌നം നാട്ടുകാര്‍ നിരവധി തവണ ജനപ്രതിനിധികളുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നങ്കിലും ഫലം കണ്ടില്ല. ഗ്രീന്‍വാലി കോളേജ്, സി.എച്ച്.എം.എല്‍.പി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ അങ്ങാടിയില്‍ സൂചന ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. പ്രവൃത്തി തുടങ്ങിയതു മുതല്‍ പ്രവൃത്തിയിലെ അശാസ്ത്രീയതെക്കെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നു വന്നിരുന്നത്. ഇനിയും പരിഹരിക്കപ്പെടാത്ത പരാതികളും നിരവധിയാണ്
Tags:
NELLIKKAPARAMBA
