Flash News

Nattu Media

ഓർഗാനിക് ചന്തയും കർഷകർക്കുള്ള ആദരവും സംഘടിപ്പിച്ചു


ദോഹ: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ നിവാസികളുടെ കൂട്ടായ്മയായ കൊടിയത്തൂർ ഏരിയ സർവീസ് ഫോറം നാടിന്റെ ഓർമകളെ പുനരുജീവനിപ്പിച്ചു കൊണ്ട് കോട്ടമ്മൽ ഓർഗാനിക് ചന്തയും കർഷകർക്കുള്ള ആദരവും സംഘടിപ്പിച്ചു. 

ഖത്തറിലെ പ്രമുഖ വ്യക്തിയും വർഷങ്ങളായി വീട്ടു വളപ്പിൽ നിരവധി കാർഷികോൽപന്നങ്ങൾ വിളയിപ്പിക്കുന്ന എ.എം സുബൈറിനും പത്നി റംലക്കുമുള്ള ഉപഹാര സമർപ്പണം ഫോറം പ്രസിഡന്റ് യാസീൻ അബ്ദുള്ളയും. 

മികച്ച കർഷക വനിത മർഹും ടി.പി അബ്ദുള്ളസാഹിബിന്റെ പത്നി സൈനബക്കുള്ള ഉപഹാരം ഫോറം വനിതാ വിഭാഗം പ്രസിഡന്റ് രേഷ്മാ അലിയും മറ്റു വനിതാ ഭാരവാഹികളും ചേർന്നു നിർവഹിച്ചു. നാട്ടിൽ നിന്നും ഹൃസ്വ സന്ദർശനത്തിന് വന്ന ഹക്കീം മാളിയേക്കൽ, വഹാബ് കിളിക്കോട്ട്  എന്നിവർ ആശംസകൾ നേർന്നു.

പച്ചക്കറി കൃഷികളും, അടുക്കളത്തോട്ടങ്ങളും 
നടത്തുന്ന ഫോറം പ്രവർത്തകർ നടത്തിയ ഓർഗാനിക് ചന്തയിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കർഷകർക്കുള്ള പുരസ്കാരം ഫിൽസർ ടി.കെ ഷഫ്ന ദമ്പതികൾ കരസ്ഥമാക്കി. മറ്റു കർഷകരായ ഫയാസ് കാരക്കുറ്റി , ഫാത്തിമ റഷ, വി കെ അബ്ദുള്ള, അമ്ന , ആഷിഖ് , യാസീൻ, മർവ, അമീൻ പി.വി, ഫാഖിറ ഹസൻ, തുഫൈൽ, ഷഫീഖ് വി.വി എന്നിവരെ അസീസ് പുതിയോട്ടിൽ, ടി.ടി അബ്ദുള്ളാഹി, ഇഎ നാസർ, അസീസ് എം.എ, അനീസ് കലങ്ങോട്ട്, ടി.പി മുഹമ്മദ് തുടങ്ങിയവർ ആദരിച്ചു.
പി.ആർ ചെയർമാൻ അമീൻ എം.എ കൊടിയത്തൂർ ചടങ്ങ് നിയന്ത്രിച്ചു. 

തുടർന്നു എഞ്ചിനീയർ എ.എം. അഫ്സലിന് ആദ്യ വിൽപന നടത്തിക്കൊണ്ട് ഫോറം വൈസ് പ്രസിഡന്റ് പി.വി അമീൻ ഓർഗാനിക് ചന്തയുടെ വിൽപന ഉദ്ഘാടനം നിർവഹിച്ചു. ഷഫീഖ് വി.വി,  മുജീബ് നാറഞ്ചലത്ത് , ഇല്യാസ്, അമീറലി, മനാഫ് എം.കെ, മുജീബ് എ.എം, അമീൻ ചാലകൽ തുടങ്ങിയവർ നേതൃത്വം നൽകി. ഷാക്കിർ എ.എം നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)