Flash News

Nattu Media

നോളേജ് സിറ്റി മെഡി. എക്സ്പോ'23 സമാപിച്ചു


നോളജ് സിറ്റി: നോളേജ് സിറ്റിയിലെ യൂനാനി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച മെഡിക്കൽ എക്സ്പോ'23 സമാപിച്ചു. മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്ത എക്സ്പോ രണ്ട് ദിവസങ്ങൾ നീണ്ടു നിന്നു. മെഡിക്കൽ കോളേജ്  പ്രൊഫസർമാർ, ഡോക്ടർമാർ, വിദ്യാർഥികൾ തുടങ്ങിയവർ ചേർന്ന് വിവിധ സ്റ്റാളുകളിലായി ഒരുക്കിയ ആരോഗ്യ ബോധവൽക്കരണ മാതൃകകളും സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രദർശനങ്ങളും ലബോറട്ടറി പരിശോധനകളും  ശ്രദ്ധേയമായി.

മനുഷ്യ ശരീരത്തിലെ കരൾ, വൃക്ക, ചെറുകുടൽ, വൻകുടൽ, കിഡ്നി തുടങ്ങിയവ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കൂടാതെ അവയവങ്ങളുടെ മാതൃകകൾ, വ്യത്യസ്ത അസുഖങ്ങൾ, പാരമ്പര്യ ചികിത്സ രീതിയിൽ, ഹിജാമ ചികിത്സ, പ്രതിരോധ മരുന്നുകളുടെ നിർമാണം, വിതരണം തുടങ്ങിയവയും എക്സ്പോയിൽ പ്രദർശിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ശെയ്ഖ്‌ ശാഹുൽ ഹമീദ് ചെന്നൈ, മെഡിക്കൽ സൂപ്രണ്ട് ഡോ ഒ കെ എം അബ്‌ദുറഹ്‌മാൻ, മർകസ് എക്സിക്യൂട്ടീവ് അംഗം സൈഫുദ്ധീൻ ഹാജി തിരുവനന്തപുരം തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)