Flash News

Nattu Media

രാഹുൽ ഗാന്ധി വിഷയത്തിൽ യൂത്ത്ലീഗിന്റെ പ്രതിഷേധ ജാഥയും സംഘമവും


കിഴുപറമ്പ്: രാഹുൽ ഗാന്ധി വിഷയത്തിൽ യൂത്ത്ലീഗിന്റെ പ്രതിഷേധ ജാഥയും സംഘമവും കിഴുപറമ്പിൽ നടന്നു. രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി നടത്തുന്ന വേട്ടയാടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് കിഴുപറമ്പ ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രിതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.  പ്രസിഡന്റ് നിസാർ വൈ.പി, സെക്രട്ടറി നൗഷാദ് സി.എൻ, ട്രഷറർ സി.ടി ഷബീർ തുടങ്ങിയവർ നേതൃത്വം നൽകി. മേദി അമിത്ഷാ കൂട്ടുകെട്ടുകൾ കുത്തക ഫാസിസ്റ്റ് മുതലാളിമാരായ അദാനിക്കും അംബാനിക്കും വേണ്ടി ഇന്ത്യയെ വിറ്റുതുലക്കുന്ന നടപടിയെ പാർലിമെൻറിനകത്തും പുറത്തും ചോദ്യംചെയ്യത വായനാട് പാർലിമെൻറ് എം പിയും ജനാധിപത്യ ചേരിയുടെ നേതാവുമായ  രാഹുൽ ഗ്രാന്ധിക്കെതിരെ ഒരു കീഴ്ക്കോടതിവിധിയുടെ ബലത്തിൽ പാർലിൻററി കമ്മറ്റി  അയോഗ്യത കൽപിച്ചത് നിയമത്തിന്റെ ദുരുപയോഗവും ചോദ്യങ്ങളെ നേരിടാനുള്ള ഭയം മൂലമുള്ള ഒളിച്ചോട്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കിഴുപറമ്പ് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് കെ.സി. എ ഷുക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. നിസാർ വൈ.പി അധ്യക്ഷനായിരുന്നു. നബീൽ എം.ടി, മുഹ്സിൻ കോളക്കോടൻ, ശിഹാബ് ചെവിടിയിൽ മിർഷാദ് കെ സി തുടങ്ങിയവർ ആശംസകൾ നേർന്നു, പരിപാടിക്ക് നൗഷാദ് സി.എൻ സ്വാഗതവും ഷബീർ സി.ടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)