കാരശ്ശേരി : നിയന്ത്രണം വിട്ട് പുഴയിലേക്കു തെറിച്ച് ബൈക്ക് വള്ളിക്കെട്ടിൽ കുരുങ്ങി നിന്നു. റോഡിലേക്കു തെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.10 ന് കക്കാട് മാളിയേക്കൽ വളവിലായിരുന്നു അപകടം. മുക്കം ഭാഗത്തു നിന്നു വരികയായിരുന്ന ബൈക്കാണ് മതിലിൽ തട്ടി നിയന്ത്രണം വിട്ട് മറുഭാഗത്തെ പുഴയിലേക്കു തെറിച്ചത്. കൈവരിയിൽ തട്ടി യാത്രക്കാരനായ യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഇതുവഴി വന്ന വാഹനത്തിൽ നാട്ടുകാർ യുവാവിനെ ഉടനെ കെ.എം.സി.ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.
Tags:
KARASSERY
