Flash News

Nattu Media

ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം രാഷ്ട്രീയ സാമൂഹിക പ്രവർത്തകർക്കുള്ള ഉദാത്ത മാതൃക: ടി. ടി.ഇസ്മായിൽ


കെട്ടാങ്ങൽ : ഒരു വർഷം മുമ്പ് നമ്മോട് വിട പറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം രാഷ്ട്രീയ സാമൂഹിക പ്രവർത്തകർക്കുള്ള ഉദാത്ത മാതൃകയാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. ടി.ഇസ്മായിൽ അഭിപ്രായപ്പെട്ടു. ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച "ഓർമ്മകളിലെ ആറ്റാക്ക" ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം കെട്ടാങ്ങൽ സി എച്ച് സൗധം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് റമളാൻ റിലീഫ് കിറ്റ് വിതരണ  ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.ടി.ഇസ്മായിലിനുള്ള ഉപഹാര സമർപ്പണം  ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ നിർവഹിച്ചു. ചെന്നൈ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി അഹമ്മദ് കുട്ടി അരയൻകോട്, കെ. കെ. മുഹമ്മദ്‌ പുള്ളാവൂർ,കുഞ്ഞിമരക്കാർ മലയമ്മ, സജീർ മാസ്റ്റർ പാഴൂർ, റസാക്ക് പുള്ളന്നൂർ, ഹിസാൻ പാഴൂർ,സിബി ശ്രീധരൻ, ടി. ടി. മൊയ്‌തീൻ കോയ, എ. കെ.ഇബ്രാഹിം ഹാജി, പിടി അബ്ദുള്ള മാസ്റ്റർ ഉമ്മർ വെള്ളല്ലശ്ശേരി ഇ. പി.അസീസ്, പി.കെ. ഹക്കീം മാസ്റ്റർ,ഇ പി വത്സല,പിടിഎ റഹ്മാൻ, റഫീഖ് കൂളിമാട്,മൊയ്തു പീടികകണ്ടി സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)