Flash News

Nattu Media

മാട്ടുമ്മൽ FC season 2 ഫുട്ബോൾ ടൂർണ്ണമെന്റ് ഫൈനലിൽ TECHNO ZONE FC ജേതാക്കളായി


ചെറുവാടി : മാട്ടുമ്മൽ FC സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റിലെ ഫൈനൽ പോരാട്ടത്തിൽ DRAGON FC യെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി TECHNO ZONE FC കിരീടാവകാശികളായി . TECHNO ZONE FC ക്ക് വേണ്ടി സുനീർ CP ഗോളടിച്ചു.

ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി സുനീർ CP യെയും മികച്ച ഗോൾകീപ്പറായി ഇബ്രാഹിം KT യെയും മികച്ച സ്റ്റോപ്പർ ബേക്കായി നിസാർ കണിച്ചാടിയേയും തെരെഞ്ഞെടുത്തു. ടൂർണ്ണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി മുഹമ്മദലി കല്ലങ്ങലിനെ തെരെഞ്ഞെടുത്തു.

സമ്മാനദാന ചടങ്ങിൽ മൽസരങ്ങൾ നിയന്ത്രിച്ച സിദ്ദീഖ് മാനുവിനെയും ഹസ്സൻ കേഴിപ്പള്ളിയേയും  അബ്ദുക്കയേയും ആദരിച്ചു.

ജനസാഗരം കൊണ്ട് നിറഞ്ഞ് നിന്ന മത്സരത്തിന് ശേഷം കാണികൾക്കും കളിക്കാർക്കും വിപുലമായ ഭക്ഷണ വിരുന്നൊരുക്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)