Flash News

Nattu Media

ഹൈദരലി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു


മുക്കം : എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണം മുസ്ലിം ലീഗ് ദേശിയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഹർഷിദ് നൂറാംതോട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി.കെ ഹുസൈൻകുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. പരിപാടിയിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ്, വനിത ലീഗ് ഭാരവാഹികൾക്ക് സ്വീകരണം നൽകി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ കാസിം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് ട്രഷറർ സി.എ മുഹമ്മദ് വൈസ് പ്രസിഡന്റ്മാരായ യൂനുസ് പുത്തലത്ത്, മജീദ്‌ പുതുകൊടി, കെ.പി മുഹമ്മദ് ഹാജി, സെക്രട്ടറിമാരായ എ. കെ സാദിഖ്, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം യു.എ. ഇ കെ.എം.സി.സി സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി വനിത ലീഗ് ജില്ല വൈസ് പ്രസിഡന്റ് റുഖിയ ടീച്ചർ വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആയിഷാ ബീവി ജനറൽ സെക്രട്ടറി അമീന ബാനു ട്രഷറർ സുഹറ വെള്ളങ്ങോട്ട് വൈസ് പ്രസിഡന്റ്മാരായ ആയിഷ ചേലപ്പുറത്ത്, ബുഷ്‌റ മുക്കം, ജുമൈല ഷാജി, സൽ‍മ അസൈൻ സെക്രട്ടറിമാരായ റിയാനസ് സുബൈർ, ബുഷ്‌റ ഷാഫി, എ. പി മുംതാസ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം എം.ടി മുഹ്‌സിൻ യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.ടി സൈദ് ഫസൽ എം.എസ്.എഫ് ജില്ല സെക്രട്ടറി ഷാജു റഹ്‌മാൻ, വിങ് കൺവീനർ സി.പി റിയാസ് യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി.പി.എ ജലീൽ ട്രഷറർ നിസാം കാരശ്ശേരി മുസ്ലിം ലീഗ് മുക്കം മുൻസിപ്പൽ പ്രസിഡന്റ് എ. എം അബൂബക്കർ, മുസ്ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഫി വളഞ്ഞപാറ, മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം സുബൈർ ബാബു ട്രഷറർ ഗസീബ് ചാലൂളി എം.എസ്.എഫ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തൻസീർ പുതുപ്പാടി സെക്രട്ടറി ഷബീൽ കൊടിയത്തൂർ, ഖലീൽ യാസീൻ, ശുഹൈബ് മലപുറം,മിദ്ലാജ് മുണ്ടുപാറ, നാദിർഷ കൊടിയത്തൂർ, കെ. എ നിഹാൽ, ഫുഹാദ് കൈതപ്പോയിൽ, ജുബൈൽ പുല്ലൂരാംപാറ, സൽമാൻ ചെറുവാടി, മുബശിർ പി.സി, ഷാജി കൂടരഞ്ഞി, ഷാബുസ്, അസ്‌കർ ചെറിയമ്പലം, ആഷിക് നരിക്കോട്ട് തുടങ്ങിയവർ സംസാരിച്ചു. എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അലി വാഹിദ് സ്വാഗതവും ട്രഷറർ എ. ആർ സുഹൈൽ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)